വിവരങ്ങള്‍ ചോര്‍ന്ന സംഭവം; ഫെയ്‌സ്ബുക്കിനോട് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടി

came

ന്യൂഡല്‍ഹി: രാജ്യത്തെ ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഫെയ്‌സ്ബുക്കിനോട് വിശദീകരണം ആവശ്യപ്പെട്ടു. ഏപ്രില്‍ ഏഴിനകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം. കേന്ദ്ര ഐ.ടി മന്ത്രാലയമാണ് നോട്ടീസ് അയച്ചത്.

ഇന്ത്യന്‍ വോട്ടര്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലറ്റിക്കയോ മറ്റ് കമ്പനികളോ ചോര്‍ത്തിയിട്ടുണ്ടോയെന്നും, ചോര്‍ത്തിയെങ്കില്‍ എന്തിനാണ് ഈ വിവരങ്ങള്‍ ഉപയോഗിച്ചതെന്നും, ഫെയ്‌സ്ബുക്കോ മറ്റു അനുബന്ധ കമ്പനികളോ ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കാന്‍ ഈ വിവരങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടോയെന്നും ഉള്‍പ്പടെയെയുള്ള ആറ് ചോദ്യങ്ങളാണ് നോട്ടീസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കേരളത്തിലടക്കമുള്ള സംസ്ഥാനങ്ങളില്‍ 2007 മുതല്‍ തന്നെ കേംബ്രിഡ്ജ് അനലിറ്റിക്ക വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന് മുന്‍ ജീവനക്കാരനായ ക്രിസ്റ്റഫര്‍ വെയ്ലിയുടെ വെളിപ്പെടുത്തല്‍ പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്.

കേരളത്തിന് പുറമേ, ബംഗാള്‍, അസം, ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ‘ജിഹാദി’നോടുള്ള പ്രതികരണങ്ങളാണ് കമ്പനി തേടിയത്. എന്നാല്‍ ആര്‍ക്ക് വേണ്ടിയാണ് ഈ വിവരങ്ങള്‍ ശേഖരിച്ചതെന്ന് വ്യക്തമാക്കാന്‍ വെയ്ലി തയ്യാറായിട്ടില്ല.

Top