വൈദ്യുതി മുടങ്ങിയെന്നു പരാതിപ്പെടാന്‍ വിളിച്ച വിദ്യാര്‍ത്ഥിക്ക് ജീവനക്കാരന്റെ തെറിയഭിഷേകം

electricity

പെരുമ്പാവൂര്‍: വൈദ്യുതി മുടങ്ങിയെന്നു പരാതിപ്പെടാന്‍ ഫോണില്‍ വിളിച്ച വിദ്യാര്‍ത്ഥിക്ക് കെഎസ്ഇബി ജീവനക്കാരന്റെ തെറിയഭിഷേകം.

പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര കെഎസ്ഇബി ഓഫിസിലെ ജീവനക്കാരനാണ് ഉപഭോക്താവിനോടു മോശമായി പെരുമാറിയത്.

പുല്ലുവഴി സ്വദേശി വൃക്കരോഗിയായ ബിജുവിന് ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസ് ചെയ്യുന്നുണ്ട്. കഴിഞ്ഞദിവസം നാലു മണിക്കൂറിലേറെ വൈദ്യുതി മുടങ്ങിയതിനെപ്പറ്റി പരാതി പറയാനാണ് മകന്‍ കെഎസ്ഇബി ഓഫിസിലേക്കു വിളിച്ചത്.

ഫോണെടുത്ത ജീവനക്കാരന്‍ ആദ്യം മര്യാദയോടെയാണ് സംസാരിച്ചതെങ്കിലും പിന്നീട് മട്ടു മാറുകയായിരുന്നു. പ്രദേശത്തു പോസ്റ്റില്‍ വണ്ടിയിടിച്ചതാണെന്നും വിശ്വംഭരന്‍ എന്നയാളെ വിളിച്ചാല്‍ മതിയെന്നും ജീവനക്കാരന്‍ പറയുന്നുണ്ട്. വിശ്വംഭരന്റെ നമ്പര്‍ കയ്യിലില്ലെന്നു പ്രതികരിച്ചപ്പോള്‍ ഭാവം മാറിയ ജീവനക്കാരന്‍ കേട്ടാലറയ്ക്കുന്ന തെറിവിളി തുടങ്ങുകയായിരുന്നു.

നട്ടപ്പാതിരായ്ക്കു നമ്പര്‍ പറഞ്ഞുതരാലണോ എന്റെ പണിയെന്നു ചോദിച്ചാണ് കുട്ടിയുടെ വീട്ടുകാരെ വരെ അധിക്ഷേപിച്ചു കൊണ്ടു ചീത്തവിളിച്ചത്. അസഭ്യസംഭാഷണത്തിന്റെ കെഎസ്ഇബി ജീവനക്കാരന്റെ ഫോണ്‍ റെക്കോഡു വീട്ടുകാര്‍ പുറത്തുവിട്ടു.

പൊലീസിലും കെഎസ്ഇബി കസ്റ്റമര്‍ കെയറിലും പരാതി നല്‍കി. ജീവനക്കാരനെ അന്വേഷണത്തിന്റെ ഭാഗമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.Related posts

Back to top