കുടിക്കാന്‍ കുപ്പി പൊട്ടിക്കും മുന്‍പേ മിറിന്‍ഡയില്‍ ചത്ത പ്രാണികള്‍

ചെന്നൈ: ശീതളപാനീയമായ മിറിന്‍ഡയില്‍ ചത്ത പ്രാണികളെ കണ്ടെത്തിയതിനെതുടര്‍ന്ന് കമ്പനിയുടമകളായ പെപ്‌സിക്കോ ഇന്ത്യ 15,000 രൂപ പിഴ നല്‍കാന്‍ ചെന്നൈ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഉത്തരവിട്ടു.

തുക ആറാഴ്ചക്കകം പരാതിക്കാരന് നല്‍കണം. പി.തലപ്പതിയാണ് പരാതിക്കാരന്‍.

2013 ജൂലൈ 27ന് ഇയാള്‍ ചെന്നൈ നഗരത്തിലെ സ്ട്രഹാന്‍സ് റോഡിലെ തസ്മാക് കടയോടു ചേര്‍ന്നുള്ള ബാറില്‍ നിന്ന് മിറിന്‍ഡ വാങ്ങി. കുടിക്കാന്‍ കുപ്പി പൊട്ടിക്കും മുന്‍പു തന്നെ അതില്‍ ചില പ്രാണികള്‍ ചത്തുകിടക്കുന്നത് കണ്ടു. അന്നുതന്നെ ഉപഭോക്തൃ തര്‍ക്ക പരിഹാരക്കോടതിയില്‍ തലപ്പതി പരാതി നല്‍കുകയായിരുന്നു.

വില്പ്പനക്കാര്‍ മാത്രമായതിനാല്‍ ബാറിനെ ഫോറം കേസില്‍ നിന്ന് ഒഴിവാക്കി, പരാതിക്കാരന് നഷ്ടമൊന്നും ഉണ്ടായിട്ടില്ലെന്ന പെപ്‌സിക്കോ വാദം കോടതി തള്ളി.

Top