ബാഴ്‌സയ്ക്കും റയല്‍ മാഡ്രിഡിനും ഒപ്പമെത്താന്‍ മാഞ്ചസ്റ്റര്‍ സിറ്റി ഫോമിലെത്തിയിട്ടില്ലെന്ന്‌ പെപ് ഗ്വാഡിയൊള

Pep Guardiola

മാഞ്ചസ്റ്റര്‍: റയല്‍ മാഡ്രിഡും ബാഴ്‌സലോണയുമായി മാഞ്ചസ്റ്റര്‍ സിറ്റിയെ താരതമ്യം ചെയ്യാനാവില്ലയെന്ന്‌ സിറ്റി കോച്ച് പെപ് ഗ്വാഡിയൊള. മികച്ച ഫോമിലാണ് മാഞ്ചസ്റ്റര്‍ സിറ്റി. ടീമിന് ഇനിയും ബഹുദൂരം സഞ്ചരിക്കാനുണ്ടെന്നും എന്നാല്‍ മാത്രമെ ബാഴ്‌സയും റയലും പോലുള്ള ക്ലബുകളുടെ അടുത്തെത്താന്‍ സാധിക്കുകയൊള്ളുവെന്നും ഗ്വാഡിയോള പറഞ്ഞു.

ബാഴ്‌സയെ പോലെ നിരവധി മാനേജര്‍മാരുടെ കീഴില്‍ നിരവധി കപ്പുകള്‍ സ്വന്തമാക്കുമ്പോള്‍ മാത്രമെ ഇത്തരത്തില്‍ മറ്റു ടീമുകളുമായി താരതമ്യം ചെയ്യേണ്ട ആവശ്യകതയൊള്ളുവെന്നും പെപ് ഗ്വാഡിയൊള വ്യക്തമാക്കി.

Top