റഷ്യയില്‍ നടക്കുന്ന ലോകക്കപ്പിലെ ഫേവറിറ്റുകള്‍ ബ്രസീല്‍ തന്നെയെന്ന് പെലെ

pele

റിയോ ഡെ ജെനീറോ: റഷ്യയില്‍ ഈ വര്‍ഷം നടക്കുന്ന ലോകകപ്പിലെ ഫേവറിറ്റുകള്‍ ബ്രസീല്‍ തന്നെയെന്ന് ഫുട്ബാള്‍ ഇതിഹാസം പെലെ. റിയോ ഡെ ജെനീറോയില്‍ ലീഗ് ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കവെയാണ് മുന്‍ താരത്തിന്റെ അഭിപ്രായപ്രകടനം.

2014ല്‍ മാറക്കാന സ്റ്റേഡിയത്തില്‍ ടൂര്‍ണമെന്റെ് ജേതാക്കളായ ജര്‍മനിയോട് 7 -1 ന് ഉണ്ടായ നാണംകെട്ട തോല്‍വിയുടെ മുറിവുണക്കാന്‍ കോച്ച് ടിറ്റെ വാര്‍ത്തെടുത്ത ടീമിന് കഴിയും.

യോഗ്യതമത്സരങ്ങളില്‍ ബ്രസീല്‍ കാഴ്ചവെച്ച പ്രകടനം കണ്ടവരെല്ലാം ഈ സംഘം തന്നെയാണ് ഫേവറിറ്റുകളെന്ന് പറയുന്നുണ്ട്. ലാറ്റിനമേരിക്കയില്‍ ഒന്നാം സ്ഥാനക്കാരായാണ് ബ്രസീല്‍ യോഗ്യത നേടിയത്. ലോകത്തെ വിലപിടിപ്പേറിയ താരം നെയ്മര്‍, ബാഴ്‌സലോണയുടെ പുത്തന്‍ താരോദയം ഫിലിപ്പെ കൂട്ടീനോ എന്നിവരടങ്ങിയ ഉജ്ജ്വല ടീമിനെയാണ് ടിറ്റോ സജ്ജമാക്കിയിരിക്കുന്നത്. കഴിഞ്ഞ ലോകകപ്പില്‍ മികച്ച താരങ്ങള്‍ ഉണ്ടായിരുന്നിട്ടും ഒത്തിണക്കമില്ലാതിരുന്നതാണ് തോല്‍വിയിലേക്ക് നയിച്ചത്. എന്നാല്‍, നിലവില്‍ ടീം പൂര്‍ണ ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

Top