സ്മാര്‍ട്ട് ഫോണുണ്ടെങ്കില്‍ എടിഎമ്മില്‍ നിന്നു പണമെടുക്കാം

ടിഎമ്മില്‍ നിന്നും പണമെടുക്കാന്‍ ഇനി ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്ന കാലം വഴിമാറുന്നു.

ആപ്പിള്‍ പേ ഉപയോക്താക്കള്‍ക്ക് ഇനിമുതല്‍ അവരുടെ ക്രെഡിറ്റ്‌ കാര്‍ഡും ഡെബിറ്റ് കാര്‍ഡും ഉപയോഗിക്കാതെ എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ കഴിയും.

രാജ്യത്ത് ഉടനീളമുള്ള അയ്യായിരത്തോളം വരുന്ന വെല്‍സ് ഫാര്‍ഗോ എടിഎമ്മുകളില്‍ നിന്നും ഉപയോക്താക്കള്‍ക്ക് ഇത്തരത്തില്‍ പണം പിന്‍വലിക്കാനുള്ള സൗകര്യം ലഭിക്കും. യുഎസിലാണ് നിലവില്‍ ഈ സൗകര്യം ലഭ്യമാക്കി തുടങ്ങിയിരിക്കുന്നത്.

ഇതിനായി ആദ്യം ‘ആപ്പിള്‍ പേ’ ആപ്പ് ഉപയോഗിച്ച് ഫോണിന്റെ വാലറ്റ്‌ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യണം. എടിഎമ്മില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന നിയര്‍ഫീല്‍ഡ് കമ്യൂണിക്കേഷന്‍ വഴിയാണ് ട്രാന്‍സാക്ഷന്‍ നടക്കുക.

ഉപയോക്താക്കള്‍ക്ക് അവര്‍ എവിടെയാണെങ്കിലും അവരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സൗകര്യപ്രദമായി ഇടപാടുകള്‍ നടത്താനുള്ള അവസരം ലഭിക്കും.

ആന്‍ഡ്രോയിഡിലെ വെല്‍സ് ഫാര്‍ഗോ വാലറ്റ്‌, ആപ്പിള്‍ പേ, ആന്‍ഡ്രോയ്ഡ് പേ, സാസംങ് പേ തുടങ്ങി മൊബൈലില്‍ കാണുന്ന പ്രമുഖ മൊബൈല്‍ വോലറ്റ് ഫീച്ചറുകളില്‍ സൈന്‍ ഇന്‍ ചെയ്ത് കസ്റ്റമേഴ്‌സിന് എടിഎം ട്രാന്‍സാക്ഷന്‍ നടത്താമെന്ന്‌ കമ്പനി പറയുന്നു.

സാമ്പത്തിക ഇടപാടുകളിലേറെയും ഇപ്പോള്‍ മൊബൈല്‍ ഫോണിലേക്ക് വഴി മാറി കഴിഞ്ഞു. പല സാമ്പത്തിക സ്ഥാപനങ്ങളും പേമെന്റിനും മറ്റ് സേവനങ്ങള്‍ക്കുമായി പുതിയ മാര്‍ഗങ്ങള്‍ തേടി തുടങ്ങിയിരിക്കുകയാണ്.

മൊബൈല്‍ ഫോണുകള്‍ കൂടുതല്‍ സ്മാര്‍ട്ടായി കൊണ്ടിരിക്കുന്ന ഈ കാലത്ത് മൊബൈല്‍ പേമെന്റുകളുടെ എണ്ണം ഇനിയും ശക്തമാകും എന്നാണ് പ്രതീക്ഷ.

Top