ബഹുരാഷ്ട്ര കമ്പനികള്‍ക്ക് തലവേദനയായി എഫ്എംസിജി പട്ടികയില്‍ പതഞ്ജലി

913af-babaramdev2013

ന്യൂഡല്‍ഹി: രാജ്യത്തെ ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് (എഫ്എംസിജി) വിഭാഗത്തിലേക്ക് കടന്നുവന്ന യോഗ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിക്, രാജ്യത്ത് ഏറ്റവും സ്വാധീനമുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഇടംപിടിച്ചു.

പട്ടികയില്‍ നാലാമതാണ് പതഞ്ജലിയുടെ സ്ഥാനം. എഫ്എംസിജി മേഖലയില്‍ മികച്ച മുന്നേറ്റം കാഴ്ചവച്ചശേഷം ടെലികോം മേഖലയിലേക്കുകൂടി ചുവടുവയ്ക്കാനുള്ള ശ്രമത്തിലാണ് പതഞ്ജലിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗ്ലോബല്‍ റിസര്‍ച്ച് കമ്പനിയായ ഇപ്‌സോസിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയില്‍ ഏറ്റവും സ്വാധീനമുള്ള ബ്രാന്‍ഡുകളില്‍ പതഞ്ജലി നാലാമതെത്തിയത്.

ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഫെയ്‌സ്ബുക്ക് എന്നീ ബ്രാന്‍ഡുകളാണ് ആദ്യ സ്ഥാനങ്ങളില്‍. അതേസമയം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എയര്‍ടെല്‍, ഫ്‌ലിപ്കാര്‍ട്ട്‌ തുടങ്ങിയ ബ്രാന്‍ഡുകള്‍ ആദ്യ പത്തിലുണ്ടങ്കിലും സ്ഥാനം താഴ്ന്നു.Related posts

Back to top