മ​ദ്യ​ല​ഹ​രി​യി​ൽ ആകാശത്തുവച്ച് വാ​തി​ൽ​ തു​റ​ന്ന വി​മാ​ന​യാ​ത്രി​ക​ൻ അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന വി​മാ​ന യാ​ത്ര​ക്കാ​ര​ൻ ആ​കാ​ശ​ത്തു​വ​ച്ച് വി​മാ​ന​ത്തി​ന്റെ വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ച്ചു.

റ​ഷ്യ​യി​ലെ മോ​സ്കോ​യി​ൽ​ നി​ന്നു ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള യാത്രാമദ്ധ്യേ ആണ് വി​മാ​ന​ത്തി​ൽ ക​ഴി​ഞ്ഞ​മാ​സം 22ന് നാ​ട​കീ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

അ​ല​ക്സാ​ണ്ട​ർ സ​മോ​ഖ്വാ​ലോ​വ് എ​ന്ന റ​ഷ്യ​ൻ പൗ​ര​ൻ മ​ദ്യ​ല​ഹ​രി​യി​ൽ വിമാനത്തിന്റെ വാതിൽ തുറക്കുകയായിരുന്നു. വി​മാ​ന​ത്തി​ൽ ​നി​ന്നാ​ണ് ഇ​യാ​ൾ​ക്കു മ​ദ്യം ല​ഭി​ച്ച​ത്.

യാ​ത്ര​യ്ക്കി​ടെ വി​മാ​ന​ത്തി​ന്റെ വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ച്ച​തി​നെ തു​ട​ർ​ന്ന് പൈ​ല​റ്റ് എ​യ​ർ ട്രാ​ഫി​ക് ക​ണ്‍​ട്രോ​ളി​ൽ വി​വ​രം ന​ൽ​കി. തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ൽ സി​ഐ​എ​സ്എ​ഫ് സം​ഘം ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​ല​ക്സാ​ണ്ട​റെ പി​ന്നീ​ട് പോ​ലീ​സി​നു കൈ​മാ​റി.

ഡ​ൽ​ഹി സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ൾ അ​നു​വ​ദ​നീ​യ​മാ​യ​തി​ലും കൂ​ടു​ത​ൽ മ​ദ്യം അ​ക​ത്താ​ക്കി​യ​താ​യി ക​ണ്ടെ​ത്തി. അ​ല​ക്സാ​ണ്ട​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

Top