തുടര്‍ച്ചയായ ഒന്‍പതാം ദിവസും പാര്‍ലമെന്റില്‍ പ്രതിപക്ഷബഹളം; ഇരുസഭകളും പിരിഞ്ഞു

parliament

ന്യൂഡല്‍ഹി: തുടര്‍ച്ചയായ ഒന്‍പതാം ദിവസവും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റില്‍ ഇരുസഭകളും പിരിഞ്ഞു. ആന്ധ്രയ്ക്ക് പ്രത്യേക പദവി ആവശ്യപ്പെട്ടുള്ള പ്രശ്‌നങ്ങളും പിഎന്‍ബി തട്ടിപ്പ് കേസ് തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്.

ലോക്‌സഭയില്‍ പ്രതിപക്ഷം ബഹളം വെച്ചതോടെ ആദ്യം സ്പീക്കര്‍ സുമിത്ര മഹാജന്‍ ഉച്ചവരെ സഭ നിര്‍ത്തിവെച്ചു. പിന്നീടും പ്രതിഷേധം തുടര്‍ന്നതോടെയാണു സഭ ഇന്നത്തേക്കു പിരിഞ്ഞത്. ആദ്യം രണ്ടു മണി വരെ നിര്‍ത്തിവെച്ച് ശേഷം പുനഃരാരംഭിച്ചെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്ന് മൂന്നു വരെ വീണ്ടും നിര്‍ത്തി. പിന്നീടും പ്രതിഷേധം തുടര്‍ന്നതോടെയാണു ഡപ്യൂട്ടി ചെയര്‍മാന്‍ പി.ജെ.കുര്യന്‍ രാജ്യസഭ ഇന്നത്തേക്കു പിരിച്ചുവിട്ടത്.

ലോക്‌സഭയില്‍ ചോദ്യോത്തര വേളയുടെ ആരംഭത്തില്‍ തന്നെ പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലേക്കിറങ്ങിയിരുന്നു. ഇടത് എംപിമാരാകട്ടെ സീറ്റില്‍ത്തന്നെയിരുന്നു കൊണ്ടാണു മുദ്രാവാക്യം വിളിച്ചത്. ചോദ്യത്തിന് ഉത്തരം പറഞ്ഞു തുടങ്ങിയതോടെ പ്രതിപക്ഷശബ്ദം ഉച്ചത്തിലായി. സഭയുടെ സുഗമമായ നടത്തിപ്പിനു കേന്ദ്രമന്ത്രിമാര്‍ പലതവണ ആഹ്വാനം നടത്തിയെങ്കിലും ബഹളം തുടര്‍ന്നു. അതോടെ 12 മണിവരെ സഭ നിര്‍ത്തി. വീണ്ടും ആരംഭിച്ചെങ്കിലും ഏതാനും മിനിറ്റുകള്‍ക്കകം ഇന്നത്തേക്കു പിരിഞ്ഞു.

Top