മദ്യശാല നിരോധനം; സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ദേശീയ പാതയോരത്തെ മദ്യ നിരോധനം സംസ്ഥാന സര്‍ക്കാരിന് വിട്ട് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് നിയന്ത്രണ ഉത്തരവ് ഭേദഗതി ചെയ്തത്.

പട്ടണങ്ങള്‍ എന്നു സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഇടങ്ങളില്‍ ബാര്‍ തുറക്കാം. പഞ്ചായത്ത് പരിധിയിലെ ഇളവു സംബന്ധിച്ചും സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. പഞ്ചായത്തില്‍ ഉള്‍പ്പെട്ട അര്‍ബന്‍ മേഖലകള്‍ക്ക് മാത്രമായിരിക്കും ഇത്തരത്തില്‍ ഇളവു നല്‍കാനാവുകയെന്നും കോടതി പറഞ്ഞു.

ദേശീയ പാതയോരത്തെ മദ്യനിരോധനം ചോദ്യം ചെയ്ത് കേരളം, തമിഴ്‌നാട്, അസം എന്നീ സംസ്ഥാനങ്ങള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നടപടി. നേരെത്ത, മുനിസിപ്പല്‍ പരിധിയില്‍ സുപ്രീം കോടതി ഇളവ് നല്‍കിയിരുന്നു.

Top