ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണായ പാനസോണിക് എലുഗ I7 ഇന്ത്യന്‍ വിപണിയില്‍

പാനസോണിക്കിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ എലുഗ I7 ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 6499 രൂപയാണ് ഫോണിന്റെ വില. ഏപ്രില്‍ 24 മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് വാങ്ങാന്‍ കഴിയും.

18:9 ആസ്‌പെക്ട് റേഷ്യോയോട് കൂടിയ 5.45 ഇഞ്ച് ബിഗ് വ്യൂ HD ഡിസ്‌പ്ലേയാണ് ഫോണിന് 2.5D കര്‍വ്ഡ് ഗ്ലാസാണ് നല്‍കിയിരിക്കുന്നത്. 1.3GHz ക്വാഡ്‌കോര്‍ MTK6737H പ്രോസ്സസ്സറുള്ള 2GB റാമോട് കൂടി 16 GB മെമ്മറി ശേഷിയുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഇത് 128 GB വരെ കൂട്ടാന്‍ കഴിയും.

ഓട്ടോ ഫോക്കസ്, എല്‍ഇഡി ഫ്‌ളാഷ് എന്നിവയോട് കൂടിയ 8MP ക്യാമറയാണ് പിന്നിലുള്ളത്. സെല്‍ഫി ക്യാമറയും 8MP ആണ്. ഇതിലും എല്‍ഇഡി ഫ്‌ളാഷുണ്ട്. ആന്‍ഡ്രോയ്ഡ് 7.0 നൗഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന എലുഗ I7ന് 4000 mAh ബാറ്ററിയാണ്.

Top