pampady nehru college issue- m b rajesh’s statement

കൊച്ചി: എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ നെഹ്‌റു കോളേജ് അടിച്ച് തകര്‍ത്തത് ന്യായവും, സ്വാഭാവിക നടപടിയുമെന്ന് എംബി രാജേഷ് എംപി.

അക്രമ സംഭവങ്ങള്‍ പൊതുവെ അപലപിക്കപ്പെടേണ്ടത് ആണെങ്കിലും നെഹ്‌റു കോളേജിന്റെ കാര്യത്തില്‍ ഇതല്ലാതെ മറ്റൊരു മറുപടിയില്ലെന്ന് രാജേഷ് പറഞ്ഞു.

സംസ്ഥാനത്തെ സ്വാശ്രയ കോളേജുകള്‍ മിക്കതും വിദ്യാര്‍ത്ഥി സ്വാതന്ത്യം നിഷേധിക്കുന്ന തടവറകളായി മാറിക്കഴിഞ്ഞിട്ടുണ്ട്. വലിയ തോതിലുള്ള ചൂഷണവും ഈരംഗത്ത് പെരുകിവരുന്നു. ഇതിനെല്ലാം മറയിടാനാണ് കാമ്പസിനകത്ത് സംഘടനാ സ്വാതന്ത്ര്യം തടയുന്നത്. സംസ്ഥാനത്തെ സ്വാശ്രയകോളേജുകളുടെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന്റെ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തേണ്ട സമയമായെന്നും അദ്ദേഹം ചൂണ്ടികാട്ടി.

പാമ്പാടി നെഹ്‌റു എഞ്ചിനിയറിംഗ് കോളേജിലേക്ക് വിദ്യാര്‍ത്ഥി സംഘടനകള്‍ ഇന്നലെ നടത്തിയ മാര്‍ച്ചിനിടെയാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ കൊളേജ് അടിച്ചു തകര്‍ത്തത്.

Top