പാലക്കാട് ബസും ടിപ്പറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു, അഞ്ചു പേര്‍ക്ക് പരിക്ക്‌

ACCIDENT

പാലക്കാട്: പാലക്കാട് കൊഴിഞ്ഞമ്പാറ നാട്ടുകല്ലില്‍ കെ.എസ്.ആര്‍.ടി.സി ബസും ടിപ്പറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.

ടിപ്പര്‍ ഡ്രൈവര്‍ പനയൂര്‍ അത്തിക്കോട് സ്വദേശി സജീവ (33) നാണ് മരിച്ചത്. ബസ് യാത്രക്കാരായ അഞ്ച് സ്ത്രീകള്‍ക്ക് പരിക്കേറ്റു.

കൊഴിഞ്ഞാമ്പാറയില്‍ നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന ബസ് എതിരെ വന്ന ടിപ്പറില്‍ ഇടിക്കുകയായിരുന്നു. രാവിലെ ഏഴുമണിയോടെയാണ് അപകടം.

Top