പാലാ ഒരുങ്ങി ; സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് നാളെ തിരിതെളിയും

പാലാ: 61-ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് നാളെ തിരിതെളിയും.

ഇതിന് മുന്നോടിയായി ദീപശിഖ ഇന്ന് പാലായില്‍ പര്യടനം നടത്തുന്നു.

നാളെ വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയനാണ് കായികോത്സവം ഉദ്ഘാടനം ചെയ്യുക.

ഇതിനായുള്ള ഒരുക്കങ്ങളെല്ലാം പാലായില്‍ പൂര്‍ത്തിയായി. 95 ഇനങ്ങളില്‍ പങ്കെടുക്കാന്‍ 2558 വിദ്യാര്‍ത്ഥികളാണ് കായികോത്സവത്തിന് എത്തുന്നത്.

ദൂര ജില്ലകളില്‍ നിന്നുള്ള കായിക താരങ്ങളെല്ലാം ഇന്ന് പാലായില്‍ എത്തും. ഇവരെ വരവേല്‍ക്കാന്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ പുതിയ സ്വാഗത സംഘം ഓഫീസും തുറന്നിട്ടുണ്ട്.

രജിസ്‌ട്രേഷന്‍, താമസം, ഭക്ഷണം എന്നിവയെല്ലാം താരങ്ങള്‍ക്കായി ഒരുക്കിക്കഴിഞ്ഞു.

നാളെ രാവിലെ 7 മണിക്ക് മത്സരങ്ങള്‍ ആരംഭിക്കും.

Top