പാക്കിസ്ഥാന്‍ ഷെല്ലാക്രമണം ; കശ്മീരില്‍ സ്‌കൂള്‍ തകര്‍ന്നു

ശ്രീനഗര്‍: പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ കശ്മീരിലെ സ്‌കൂള്‍ തകര്‍ന്നു. ജമ്മു കശ്മീരിലെ പൂഞ്ചില്‍ നടത്തിയ ആക്രമണത്തിലാണ് കര്‍മാര സെക്ടറിലെ ഫക്കീര്‍ ദാരാ സ്‌കൂള്‍ തകര്‍ന്നത്.

തുടര്‍ച്ചയായുള്ള വെടിവയ്പിലും ഷെല്ലാക്രമണത്തിലുമാണ് സ്‌കൂള്‍ തകര്‍ന്നതെന്ന് അധികൃതര്‍ അറിയിച്ചു.

ബുധനാഴ്ച പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ 25 സ്‌കൂളുകളാണ് അടച്ചിട്ടിരിക്കുന്നത്. കൂടുതല്‍ സ്‌കൂളുകള്‍ അടയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.

ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റുന്നതിനെ കുറിച്ചു ആലോചിക്കുന്നതായും ഇതിനായി പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Top