അതിര്‍ത്തിയില്‍ പാക് പ്രകോപനം, വെടിവയ്പില്‍ ഇന്ത്യന്‍ പോസ്റ്റുകളും വീടുകളും തകര്‍ന്നു

kashmir

ജമ്മു: ജമ്മു കശ്മീരിലെ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം.

ശനിയാഴ്ച ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ യാതൊരു പ്രകോപനവും കൂടാതെ പാക്കിസ്ഥാന്‍ വെടിയുതിര്‍ക്കുകയായിരുന്നു. പാക് സേന നടത്തിയ വെടിവയ്പിലും ഷെല്ലാക്രമണത്തിലും ഇന്ത്യന്‍ പോസ്റ്റുകളും വീടുകളും തകര്‍ന്നു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. പാക് വെടിവയ്പിനെ തുടര്‍ന്നു ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.

വെള്ളിയാഴ്ചയുണ്ടായ പാക് വെടിവയ്പില്‍ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു. മറ്റൊരാള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Top