പാക്കിസ്ഥാനിലെ ഗ്രാമത്തിന് മലാലയുടെ പേരു നല്‍കി ഗ്രാമവാസികള്‍

malala

റാവല്‍പിണ്ടി: പാക്കിസ്ഥാനില്‍ ഇനി മലാലഗ്രാമം. നോബേല്‍ സമ്മാന ജേതാവായ മലാല യുസഫ് സായിയോടുള്ള ആദരം പ്രകടിപ്പിച്ചാണ് പഞ്ചാബ്പ്രവിശ്യയിലെ റാവല്‍പിണ്ടി ജില്ലയിലെ ഒരു ഗ്രാമത്തിനാണ് മലാലയുടെ പേര് നല്‍കിയിരിക്കുന്നത്. സാമൂഹ്യ പ്രവര്‍ത്തകനായ ബസീര്‍ അഹമ്മദ് ആണ് ഈ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്.

മലാലയെ അംഗീകരിക്കാത്ത വലിയൊരു വിഭാഗം ഇപ്പോഴും പാകിസ്ഥാനിലുണ്ട്. എന്നാല്‍ മലാലയുടെ ലക്ഷ്യവും മാര്‍ഗവും ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവരും പാകിസ്ഥാനിലുണ്ടെന്ന് വ്യക്തമാക്കുകയാണ് ഈ വാര്‍ത്ത.

malala

malala

താലിബാന്‍ തീവ്രവാദികളില്‍ നിന്ന് തലയ്ക്ക് വെടിയേറ്റതിന് ശേഷം ലണ്ടനിലേക്ക് പോയ മലാല ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മലാല പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചത്. പ്രധാനമന്ത്രി ഷാഹിദ് ഖഖാന്‍ അബ്ബാസിയുമായി കൂടിക്കാഴ്ച നടത്തിയ മലാല തന്റെ ജന്മനാടായ സ്വാത് താഴ്വരയും സന്ദര്‍ശിച്ചിരുന്നു.

2012 ഒക്ടോബറിലാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പോരാടിയ മലാലയ്ക്ക് താലിബാന്‍ തീവ്രവാദികളില്‍ നിന്നും വെടിയേറ്റത്. എന്നാല്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ട മലാലയും കുടുംബവും തുടര്‍ ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യം വീണ്ടെടുത്തശേഷം മലാല അവിടെത്തന്നെ വിദ്യാഭ്യാസം ചെയ്തുവരികയാണ്.

Top