വിവാഹ മണ്ഡപത്തില്‍ റെസ്‌ലിങ്ങ് താരം; വരന്റെ നാടകീയമായി മാസ് എന്‍ട്രി വൈറലാകുന്നു

wedding_video

ല വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറാറുണ്ട്. വിവാഹ വീഡിയോയും ഫോട്ടോസും എടുക്കാന്‍ പലപ്പോഴും ഫോട്ടാഗ്രാഫര്‍മാര്‍ വധൂ വരന്‍മാരെ കൊല്ലാകൊല ചെയ്യിക്കാറുണ്ട്. കല്യാണം എന്നാല്‍ ഫോട്ടോഗ്രാഫര്‍മാരുടെ ലോകമാണ്.

അവര്‍ പറയുന്നതനുസരിച്ച് അനങ്ങുക, ചിരിക്കുക…തുടങ്ങി എന്തൊക്കെ കാണിക്കണം, ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായാണ് പുതിയ വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. അവര്‍ക്കൊക്കെ ഒരു പാഠമാണിതെന്ന് മനസിലാക്കികൊടുക്കാനാണ് ഇത്തരം ഒരു ചിത്രീകരണം തയാറാക്കിയതെന്ന് വരനും കൂട്ടുകാരും പറയുന്നു.

കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാനില്‍ നിന്നുള്ള ഒരു വിവാഹ വീഡിയോ വരന്‍ മണ്ഡപത്തിലേക്ക് വരുന്നത് വളരെയധികം വൈറലായി മാറിയിരുന്നു. ട്രിപ്പിള്‍ എച്ച് എന്‍ട്രിയിലൂടെയാണ് അന്ന് വരന്‍ മണ്ഡപത്തിലേക്ക് വന്നത്. എന്നാല്‍ അതിനേക്കാള്‍ കിടുക്കനായാണ് അയാളുടെ കൂട്ടുകാരന്റെ വിവാഹവും നടന്നത്.

നാടകീയമായിരുന്നു നടന്റെ വരവ്,ശ്മശാന മൂകത…,കൂരാകൂരിരുട്ട്, പെടുന്നെനെ എല്ലാവരേയും ഞെട്ടിച്ച് മ്യൂസിക്, അതിനു തൊട്ടു പിന്നാലെ കറുത്ത വസ്ത്രവും ധരിച്ച് വരന്‍ സാവകാശം മണ്ഡപത്തിലേക്ക് വരുന്നതാണ് വീഡിയോ, കൈയ്യില്‍ റെസലിങ്ങ് താരം ഉപയോഗിക്കുന്ന വലിയൊരു ബെല്‍റ്റുമുണ്ട്. ഒരു മാസ് എന്‍ട്രി തന്നെയാണ് വരന്‍ നടത്തിയിരിക്കുന്നത്.

Top