അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; ഒരു സൈനികന് വീരമൃത്യു

kashmir

ശ്രീനഗര്‍: ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ സൈനികന്‍ കൊല്ലപ്പെട്ടു.

ലാന്‍സ് നായ്ക് മുഹമ്മദ് നസീറാണ് കൊല്ലപ്പെട്ടത്. രജൗരി ജില്ലയിലെ മാഞ്ചാകോട്ടിലായിരുന്നു സംഭവം. പരിക്കേറ്റ നസീറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നവഴിയാണ് മരണപ്പെട്ടത്.

രജൗരിയിലെ മാഞ്ചാകോട്ട്, ബാലാകോട്ട് സെക്ടറുകളില്‍ പാക് സൈന്യം പ്രകോപനമില്ലാതെ വെടിവയ്പ് തുടരുകയാണെന്ന് പ്രതിരോധ വക്താവ് ലഫ്.കേണല്‍ മനീഷ് മെഹ്ത പറഞ്ഞു.

ഇന്ന് തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലെ ത്രാലില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു.

Top