അയൽരാജ്യങ്ങളുമായി നയതന്ത്രം ബന്ധം ; പരിഗണന കൂടുതൽ പാക്കിസ്ഥാനെന്ന് ചൈന

ബെയ്‌ജിംഗ് : അയൽരാജ്യങ്ങളുമായി നിലനിർത്തുന്ന നയതന്ത്ര ബന്ധത്തിൽ കൂടുതൽ പരിഗണന നൽകുന്നത് പാക്കിസ്ഥാനെന്ന് ചൈന.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തന്ത്രപ്രധാനമായ പങ്കാളിത്തമാണെന്നും , നയതന്ത്രബന്ധം ശക്തമാക്കുമെന്നും ചൈന വ്യക്തമാക്കി.

ചൈനീസ് വിദേശകാര്യ സഹ മന്ത്രി കോങ് ക്യുന്യൂവും പാക് വിദേശകാര്യ സെക്രട്ടറി തെഹ്മീന ജാൻജുവയുവും ഇസ്ലാമബാദിൽ നടന്ന നയതന്ത്ര ചർച്ച നടത്തിയതായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലു കാങ് പറഞ്ഞു.

ചൈനയും പാക്കിസ്ഥാനും തന്ത്രപ്രധാനമായ സഹകരണ പങ്കാളികളാണെന്നും, ഇരു രാജ്യങ്ങൾക്കും താൽപര്യമുള്ള വിഷയങ്ങളിൽ ദൃഢമായ പിന്തുണയോടെ മുൻപോട്ട് പോകുമെന്നും കാങ് കൂട്ടിച്ചേർത്തു.

ചൈനയുടെ വികസനം എല്ലാ അയൽരാജ്യങ്ങൾക്കും പ്രയോജനം ലഭിക്കുന്ന ഒന്നാണ്. അതിനാൽ പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള ബന്ധം ഭാവിയിൽ കൂടുതൽ ദൃഢമാകുമെന്നും ലു കാങ് പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സി പി എസി (ചൈന പാകിസ്താൻ എക്കണോമിക് കോറിഡോർ), എല്ലാ സഹകരണവും പങ്കുവയ്ക്കാനുള്ള ഭാവി സമൂഹത്തെ മുന്നോട്ടു നയിക്കും അതിനാൽ ചൈനയും പാക്കിസ്ഥാനും പരസ്പരം വാണിജ്യ രംഗത്തും കൂടുതൽ സഹകരണത്തിന് ഒരുങ്ങുകയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ചൂണ്ടിക്കാട്ടി

ഇന്ത്യയുമായി തർക്കത്തിൽ നിൽക്കുന്ന ചൈനക്ക് പാക്കിസ്ഥാൻ നൽകുന്ന പിന്തുണ ഏറ്റവും വലിയ ആയുധമാണ്.

അതിനാൽ ചൈന ഒരിക്കലും പാക്കിസ്ഥാനെ അകറ്റി നിർത്താൻ ശ്രമിക്കില്ല. പകരം കൂടുതൽ ശക്തമായ ബന്ധം സ്ഥാപിക്കാൻ തയ്യാറാവും.

നയതന്ത്ര ബന്ധത്തിൽ പാക്കിസ്ഥാന് കൂടുതൽ പരിഗണന നൽകുന്നത് ഒരു തരത്തിൽ ചൈന ലോക രാജ്യങ്ങൾക്ക് നൽകുന്ന മുന്നറിയിപ്പുകൂടിയാണ്.

Top