പാകിസ്ഥാനില്‍ വാനും റിക്ഷയും കൂട്ടിയിടിച്ച് എട്ടു പേര്‍ മരിച്ചു

ACCIDENT

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ കിഴക്കന്‍ ബക്കാറില്‍ വാനും റിക്ഷയും കൂട്ടിയിടിച്ച് എട്ടു പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു.

ബക്കാറിലെ പഞ്ച് ഗാറയിന്‍ മേഖലയില്‍ വച്ചാണ് അപകടമുണ്ടായത്. അമിത വേഗത്തില്‍ എത്തിയ വാന്‍ എതിരെ വരികയായിരുന്ന വാഹനത്തെ ഇടിപ്പിക്കുകയായിരുന്നു. സംഭവശേഷം വാന്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് നടത്തുകയാണ്.Related posts

Back to top