കസൂരിലെ കൊലപാതകം; ഇമ്രാന്‍ അലിയുടെ വധശിക്ഷ സുപ്രീംകോടതി തള്ളി

പാക്കിസ്ഥാന്‍: കസൂരിലെ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ വിചാരണ നേരിടുന്ന ഇറാന്‍ അലിയുടെ വധശിക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ആസിഫ് സയീദ് ഖോസോ അധ്യക്ഷനായ ബെഞ്ചാണ് റിവ്യൂ ഹര്‍ജി തള്ളിയത്. നേരത്തെ ലാഹോര്‍ ഹൈക്കോടതിയും അപ്പീല്‍ തള്ളിയിരുന്നു.

ഫെബ്രുവരി 17 ന് വിചാരണവിരുദ്ധ കോടതി വിധി 32 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് 3.1 മില്യണ്‍ രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പാകിസ്ഥാനിലെ കസൂറില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ പാക്കിസ്ഥാനില്‍ പ്രതിഷേധം ശക്തമായിരുന്നു.

ജനുവരി നാലിനാണ് പഞ്ചാബ് പ്രവിശ്യയിലുള്ള കസൂറില്‍ നിന്ന് എട്ടുവയസ്സുകാരി സൈനബിനെ കാണാതായത്. മൃതദേഹം അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം നഗരത്തിലെ മാലിന്യകുമ്പാരത്തില്‍ നിന്നാണ് കണ്ടെത്തിയത്. 2 വര്‍ഷത്തിനിടെ സമാനരീതിയിലുള്ള 12 കൊലപാതകങ്ങളാണ് പ്രതി നടത്തിയത്. ഡി.എന്‍.എ ടെസ്റ്റ് നടത്തിയാണ് ഇമ്രാന്‍ അലിപിടിയിലായത്.

Top