Pakistan likely to appoint Sohail Mahmood as new envoy to India: Sources

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ ഇന്ത്യയുടെ പുതിയ ഹൈക്കമ്മീഷണറായി അബ്ദൂള്‍ ബാസിതിനു പകരം സൊഹൈയില്‍ മഹമൂദിനെ നിയമിച്ചു.

നിലവില്‍ തുര്‍ക്കി അംബാസിഡറാണ് സൊഹൈയില്‍. തുര്‍ക്കിയില്‍ നിന്ന് അദ്ദേഹം അടുത്ത ആഴ്ച ഇസ്‌ലാമാബാദില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രധാനമന്ത്രി നവാസ് ഷരീഫ് അദ്ദേഹത്തിന്റെ നിയമനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സൊഹൈയില്‍ മഹമൂദിനെ ഇന്ത്യയില്‍ ഹൈക്കമ്മീഷണറായി നിയമിക്കുവാന്‍ കഴിഞ്ഞ മാസം തീരുമാനിമെടുത്തതാണെന്ന് അധികൃതര്‍ പറഞ്ഞു.

മൂന്നു വര്‍ഷമായി ഇന്ത്യയില്‍ ഹൈക്കമ്മീഷണറായി സേവനം അനുഷ്ഠിക്കുന്ന ബാസിതിനെ വിദേശകാര്യ അക്കാദമിയുടെ തലവനായും നിയമിച്ചു.

Top