കശ്മീര്‍ വിഷയം; ഇന്ത്യയും പാക്കിസ്ഥാനും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ട്രംപ് ഭരണകൂടം

donald trump

വാഷിങ്ടണ്‍: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്നും പ്രശ്‌നത്തില്‍ മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ വേണ്ടെന്നും ട്രംപ് ഭരണകൂടം.

ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന് കീഴില്‍ ഇന്ത്യയും,ചൈനയും, പാക്കിസ്ഥാനും തമ്മില്‍ ത്രികക്ഷി സഹകരണത്തിനുളള ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ ലുവോ ഷവോഹുയിയുടെ നിര്‍ദ്ദേശത്തിന്‌ പിന്നാലെയായിരുന്നു ട്രംപ് ഇത്തരത്തിലൊരു പ്രതികരണം നടത്തിയത്.

കശ്മീര്‍ വിഷയത്തില്‍ തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്നും ഇക്കാര്യത്തില്‍ ഇരുരാഷ്ട്രങ്ങളുമെടുക്കുന്ന നിലപാടുകളും ചര്‍ച്ചകളുമാകും സുപ്രധാനമാവുകയെന്നുമാണ് തങ്ങളുടെ വിശ്വാസമെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. മുമ്പ് കാശ്മീര്‍ പ്രശ്‌നപരിഹാരത്തിന് പാക്ക് നേതാക്കള്‍ പല തവണ അമേരിക്കയുടെ ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും മൂന്നാമതൊരു കക്ഷിയുടെ ഇടപെടലിനെതിരെ ഇന്ത്യ നിലകൊണ്ടിരുന്നു.

Top