പാക്കിസ്ഥാനില്‍ ബസില്‍ ട്രക്ക് ഇടിച്ച് 18 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

Road accident

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനു പിന്നില്‍ ട്രക്ക് ഇടിച്ച് 18 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്. പരിക്കേറ്റവരെ ഹൈദരാബാദ് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

pakistan-bus-accident

വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. ടയര്‍ മാറുന്നതിനായി ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന്റെ പിന്നില്‍ ട്രക്ക് ഇടിക്കുകയായിരുന്നു.

Top