പാക്കിസ്ഥാന്‍ 29 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റു ചെയ്തു

കറാച്ചി: സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് പാക്കിസ്ഥാന്‍ 29 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റു ചെയ്തു.

വ്യാഴാഴ്ച പാക്കിസ്ഥാന്‍ മാരിടൈം സെക്യുരിറ്റി ഏജന്‍സിയാണ് മത്സ്യതൊഴിലാളികളെ അറസ്റ്റു ചെയ്തത്.

മത്സ്യത്തൊഴിലാളികളില്‍നിന്നു അഞ്ച് ബോട്ടുകളും പാക്കിസ്ഥാന്‍ പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായവരെ തുടര്‍ നടപടികള്‍ക്കായി ഡോക്‌സ് പൊലീസിനു കൈമാറിയതായി അധികൃതര്‍ വ്യക്തമാക്കി.

ഏപ്രില്‍ ഒന്‍പതിന് പാക്കിസ്ഥാന്‍ 42 മത്സ്യത്തൊഴിലാളികളെ അറസ്റ്റു ചെയ്തിരുന്നു. ഇവരില്‍നിന്നു ആറ് ബോട്ടുകളും പിടിച്ചെടുത്തിരുന്നു. അന്താരാഷ്ട്ര സമുദ്രതിര്‍ത്തിയായ കച്ചില്‍നിന്നാണ് ഇവരെ അറസ്റ്റുചെയ്തത്.

Top