ഹജ്ജ് തീർത്ഥാടനം; ഭിന്നലിംഗക്കാരെ സേവകരായി അയക്കാനൊരുങ്ങി പാക്കിസ്ഥാൻ ഭരണകുടം

Pak--Haj

ഇസ്ലാമാബാദ്: ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിൽ സേവകരായി ഭിന്നലിംഗക്കാരെ അയക്കാനൊരുങ്ങി പാക്കിസ്ഥാൻ ഭരണകുടം. 150 ഓളം വോളിന്റിയർമാരടങ്ങുന്ന സംഘത്തിലാണ് ട്രാൻസ്ജെൻഡറുകളെ പാക്കിസ്ഥാൻ ഉൾപ്പെടുത്തുന്നത്.

ഹജ്ജ് കർമ്മങ്ങൾക്ക് സേവനം നടത്താൻ ട്രാൻസ്ജെൻറ് യുവജനങ്ങളെ സൗദി അറേബ്യയിലെയ്ക്ക് അയക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ഐപി സി സിന്ധ് ബോയ്സ് സ്കൗട്ട്സ് കമ്മീഷണർ ആറ്റിഫ് അമിൻ ഹുസൈൻ പറഞ്ഞു.

സൗദി അറേബ്യയിലേക്ക് ഓരോ വർഷവും പോകുന്ന സംഘത്തിനൊപ്പം പോകുന്നതിന് ബാക്കിയുള്ള മൂന്ന് പ്രവിശ്യകളിൽ നിന്നും കുറഞ്ഞത് രണ്ടോ മൂന്നോ ട്രാൻസ്ജെൻറർമാരെ തിരഞ്ഞെടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്തിടെ സിന്ധ് പ്രവിശ്യയിലെ നാൽപത് ട്രാൻസ്ജെൻറർമാർ പാക്കിസ്ഥാൻ ബോയ് സ്കൗട്ട്സ് അസോസിയേഷനിൽ അംഗത്വം എടുത്തിരുന്നു. പാക്കിസ്ഥാനിലെ (പിബിഎസ് എ) ഏറ്റവും വലിയ സന്നദ്ധസേനാ സംഘമാണ് ബോയ് സ്കൗട്ട്സ്.

ഇവരെ തിരഞ്ഞടുക്കുമ്പോൾ ഫിസിക്കൽ ട്രൈനിംഗും ടെസ്റ്റും നടത്തുമെന്നും തുടർന്ന് ഫെഡറൽ മിനിസ്ട്രി ഓഫ് റിലീജിയൽ അഫയേഴ്സ് ആൻഡ് ഇന്റർഫിത് ഹാർമണിയുടെ അന്തിമ തിരുമാനത്തിലായിരിക്കും അവസാന പട്ടിക പുറത്തിറക്കുകയെന്നും സ്കൗട്ട്സ് കമ്മീഷണർ അറിയിച്ചു.

പി എസ് ബി എയിലെ ട്രാൻസ്ജെന്റർ യുവാക്കളുടെ റിക്രൂട്ട്മെൻറ് സമൂഹത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുമെന്നും ഹുസൈൻ അഭിപ്രായപ്പെട്ടു.

Top