ആരോഗ്യത്തിന് ഹാനികരം ; അജിനോമോട്ടോയ്ക്ക് നിരോധനമേർപ്പെടുത്തി പാക്കിസ്ഥാൻ സുപ്രീംകോടതി

Pakkisthan

ഇസ്ലാമബാദ് : അജിനോമോട്ടോയ്ക്ക് രാജ്യത്ത് നിരോധനമേർപ്പെടുത്തി പാക്കിസ്ഥാൻ സുപ്രീംകോടതി. അജിനോമോട്ടോ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നും അതിനാൽ രാജ്യത്ത് ഇവയുടെ വിൽപന, ഇറക്കുമതി, കയറ്റുമതി എന്നിവ നിരോധിക്കുന്നുവെന്നും കോടതി ഉത്തരവിട്ടു.

പാക്കിസ്ഥാനിൽ ചൈനീസ് ഉപ്പ് എന്ന പേരിലും അറിയപ്പെടുന്ന അജിനോമോട്ടോ (മോണോസോഡിയം ഗ്ലൂട്ടാമേറ്റ്) ഭക്ഷണപദാർത്ഥങ്ങളിൽ പ്രത്യേകിച്ച് മാംസം പാചകം ചെയ്യുമ്പോൾ രുചിയും മണവും കൂട്ടുന്നതിനായ് ഉപയോഗിക്കുന്നതാണ്. ഇവ ആരോഗ്യത്തിന് അപകടമാണെന്നാണ് കോടതിയുടെ കണ്ടെത്തൽ. ചൈനയിൽ നിന്നാണ് അജിനോമോട്ടോ മറ്റ് രാജ്യങ്ങളിൽ വിപണിയിൽ എത്തുന്നത്.

പാക്ക് ചീഫ് ജസ്റ്റിസ് മിയാൻ സഖീബ് നിസാർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് അജിനോമോട്ടോ ഉപ്പ് ഉപയോഗത്തിനെതിരെയുള്ള കേസിന്റെ വാദം കേട്ടത്. പ്രശ്നം പരിഹരിക്കാൻ പാക്ക് പ്രധാനമന്ത്രി ഷാഹിദ് ഖഖൻ അബ്ബാസിയോട് കാബിനറ്റിൽ ഈ വിഷയം ചർച്ച നടത്താൻ ജസ്റ്റിസ് നിസാർ അറിയിച്ചു.

കിഴക്കൻ പഞ്ചാബ്, വടക്ക് പടിഞ്ഞാറൻ ഖൈബർ പക്തൂൺഖ്വ, തെക്കൻ സിന്ധ് എന്നി മൂന്ന് പ്രവിശ്യകളിൽ നേരത്തെ അജീനൊമൊട്ടോയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. നടത്തിയ പഠനങ്ങളുടെയും , പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ ജനുവരിയിൽ പഞ്ചാബ് ഫുഡ് അതോറിറ്റി “ചൈനീസ് ഉപ്പ്” നിരോധിക്കാൻ ശുപാർശ ചെയ്തിരുന്നു.

അജിനോമോട്ടോയുടെ വിൽപന , ഇറക്കുമതി, കയറ്റുമതി എന്നിവ നിരോധനം അനുസരിക്കാതെ നടത്തിയാൽ കർശനമായ നടപടി സ്വീകരിക്കാനും കോടതി നിർദേശിച്ചു.

Top