സ്വതന്ത്ര കശ്മീര്‍ വാദം ; രാജ്യം പിന്തുണയ്ക്കുന്നില്ലെന്ന് പാക്ക്‌ പ്രധാനമന്ത്രി

ലണ്ടന്‍: കശ്മീരിനെ സ്വതന്ത്രമാക്കണമെന്ന വാദത്തിന് പിന്തുണ നൽകുന്നില്ലെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷാഹിദ് ഖ്വകാന്‍ അബ്ബാസി.

ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിലെ സൗത്ത് ഏഷ്യ സെന്റര്‍ സംഘടിപ്പിച്ച ഫ്യൂച്ചര്‍ ഓഫ് പാക്കിസ്ഥാൻ 2017ലെ പ്രഭാഷണത്തിനു ശേഷം ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു പാക്ക്‌ പ്രധാനമന്ത്രി.

സ്വതന്ത്രകശ്മീര്‍ എന്ന ആശയം ഉയര്‍ന്നു കേള്‍ക്കാറുണ്ടെന്നും, എന്നാല്‍ അതില്‍ യാഥാര്‍ഥ്യമില്ലെന്നും, സ്വതന്ത്ര കശ്മീറിനു വേണ്ടിയുള്ള ആവശ്യത്തിന് പാക്കിസ്ഥാൻ പിന്തുണ നല്‍കില്ലെന്നും, ഷാഹിദിനെ ഉദ്ധരിച്ച് ജിയോ ടി വി റിപ്പോര്‍ട്ട് ചെയ്തു.

പാക്കിസ്‌ഥാന്റെ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അയോഗ്യനാക്കിയ നടപടിയും , സിവില്‍-മിലിട്ടറി സഹകരണം തുടങ്ങിയ വിഷയങ്ങളിലും അദ്ദേഹം മറുപടി നല്‍കി.

ചർച്ചകൾ മാത്രമാണ് ഇന്ത്യ-പാക്കിസ്ഥാൻ വിഷയം പരിഹരിക്കാനുള്ള ഏക മാർഗം, പരസ്പരം വെല്ലുവിളിച്ചതുകൊണ്ട് മാറ്റം സാധ്യമാകില്ലെന്നും പാക്ക്‌ പ്രധാനമന്ത്രി വ്യക്തമാക്കി.

Top