Pak prime minister navas sharif meets modi

navas-sharif

ഇസ്ലാമബാദ് : പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് അയവുവരുത്തുന്നതിനായി പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടികാഴ്ച നടത്തുമെന്ന് പാക് മാധ്യമങ്ങള്‍.

മുന്‍ നാവികസേന ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിന് പാക് കോടതി വധശിക്ഷ വിധിച്ചതില്‍ പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സ്വരചേര്‍ച്ച കടുത്തിരിക്കുന്ന ഈ സാഹചര്യത്തില്‍ സമാധാന ചര്‍ച്ചയ്ക്കായാണ് നവാസ് ഷരീഫ് മോദിയെ കാണുന്നതെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ജൂണില്‍ കസാക്കിസ്ഥാനിലെ അസ്റ്റാനയില്‍ വച്ച് നടന്ന ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (Shanghai Cooperation Organisation) ഉച്ചകോടിയില്‍ രണ്ട് പ്രധാനമന്ത്രിമാരും പങ്കെടുത്തിരുന്നു.

Top