പാക്ക് തെരഞ്ഞെടുപ്പിന് മുന്നോടിയായി വെടിവെയ്പ്പ്; എഎന്‍പി നേതാവിന് പരുക്കേറ്റു

ചമന്‍: പാര്‍ട്ടി പ്രവര്‍ത്തകനായ സമ്രക് ഖാന്‍ അചക്‌സായി താമസിച്ചിരുന്ന ഗസ്റ്റ് ഹൗസില്‍ അഞ്ജാതര്‍ നടത്തിയ വെടിവെപ്പില്‍ അവാമി നാഷണല്‍ പാര്‍ട്ടി നേതാവ് (എഎന്‍പി) ദൗഡ് ഖാന്‍ അചക്‌സായിയ്ക്ക് പരുക്കേറ്റു.

പരുക്കിനെ തുടര്‍ന്ന് അദ്ദേഹത്തെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗസ്റ്റ് ഹൗസില്‍ സമ്രക് ഖാനെ സന്ദര്‍ശിക്കുവാന്‍ എത്തിയതായിരുന്നു ദൗഡ് ഖാന്‍

ബലൂചിസ്ഥാനിലെ ചമന്‍ ടൗണിലാണ് സംഭവം നടന്നത്. വെടിവെച്ച ശേഷം തോക്കുധാരികള്‍ ഗസ്റ്റ് ഹൗസില്‍ നിന്നും രക്ഷപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് അക്രമികളെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ആരംഭിച്ചു.

Top