പജേറോ സ്‌പോര്‍ട്ടിന്റെ പുതിയ പതിപ്പുമായി മിസ്തുബിഷി

ജേറോ സ്‌പോര്‍ട്ടിന് പുതിയ പതിപ്പുമായി മിസ്തുബിഷി. സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി ശ്രേണിയില്‍ മത്സരം കൂടുതല്‍ കടുപ്പിക്കാന്‍ ആണ് പുതിയ പതിപ്പുമായി രംഗത്തെത്തിയതെന്ന് ജാപ്പനീസ് നിര്‍മാതാക്കള്‍.

‘സെലക്ട് പ്ലസ്’എന്ന് പേരിട്ട പതിപ്പിന് 28.60 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വകഭേദങ്ങളില്‍ വാഹനം ലഭ്യമാകും.

ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് എക്സ്റ്റീരിയര്‍. റെഡ്ബ്ലാക്ക്, സില്‍വര്‍ബ്ലാക്ക്, വൈറ്റ്ബ്ലാക്ക്, യെല്ലോബ്ലാക്ക് എന്നിവയാണ് കളര്‍ ഓപ്ഷന്‍. ഫ്രണ്ട് ഗ്രില്‍, ഫ്രണ്ട് ബംമ്പര്‍, വീല്‍ ആര്‍ക്ക്, അലോയി വീല്‍ എന്നിവ ബ്ലാക്ക് നിറത്തിലാണ്.

ഡോര്‍ ഹാന്‍ഡില്‍, മിറര്‍ ക്രോം ഫിനിഷിങ്ങിലാണ്. ക്രൂയിസ് കണ്‍ട്രോള്‍, ഡേ ടൈം റണ്ണിങ് ലൈറ്റ്, ഇലക്ട്രിക് മിറര്‍. ചില്ലര്‍ ബോക്‌സ് എന്നിവ അഡീഷലായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മെക്കാനിക്കല്‍ ഫീച്ചേര്‍സില്‍ യാതൊരു മാറ്റവുമില്ല. 5 സ്പീഡ് ഓട്ടോമാറ്റിക്/5 സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍.

ടൊയോട്ട ഫോര്‍ച്യൂണറിന് മികച്ച വെല്ലുവിളി ഉയര്‍ത്താനെത്തുന്ന പജേറോ സ്‌പോര്‍ട്ട് സെലക്ട് പ്ലസ് ലിമിറ്റഡ് എഡിഷന്‍ മോഡലിന്റെ പുറംമോടിയിലാണ് പ്രധാനമായും മാറ്റങ്ങളുള്ളത്.

178 പി.എസ് കരുത്തുകുന്ന 2.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് പജേറോ സെലക്ട് പ്ലസിനും കരുത്തേകുക. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ പതിപ്പ് 350 എന്‍.എം ടോര്‍ക്കും മാനുവല്‍ പതിപ്പ് 400 എന്‍.എം ടോര്‍ക്കുമേകും.

കൂടുതല്‍ ടോര്‍ക്കിനൊപ്പം നാലു വീലിലേക്കും ഊര്‍ജമെത്തിക്കാന്‍ മാനുവല്‍ പതിപ്പിന് സാധിക്കും. ഓട്ടോമാറ്റിക് പതിപ്പ് ടൂ വീല്‍ ഡ്രൈവാണ്. 4695 എംഎം നീളവും 1815 എംഎം വീതിയും 1840 എംഎം ഉയരവും 2800 എംഎം വീല്‍ബേസും 215 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുമാണ് വാഹനത്തിനുള്ളത്.

Top