പി കൃഷ്ണദാസിന്റെ അറസ്റ്റില്‍ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

krishnadas

കൊച്ചി: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ അറസ്റ്റില്‍ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കോടതിയെ വിഡ്ഢിയാക്കാന്‍ ശ്രമിക്കരുത്, പൊലീസിന്റേത് പരാതിക്കാരന് ഇല്ലാത്ത ആരോപണങ്ങളാണെന്നും കോടതി കുറ്റപ്പെടുത്തി.

അറസ്റ്റ് ദുരുദ്ദേശ്യപരമെന്നും കോടതി ആരാഞ്ഞു. പി കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയതായും കോടതി അറിയിച്ചു.

തൃശ്ശൂര്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ ഇന്നാണ് നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് നെഹ്‌റു ഗ്രൂപ്പ് ലീഗല്‍ അഡൈ്വസര്‍ സുചിത്ര, പിആര്‍ഒ വത്സലകുമാര്‍, കോളെജിലെ അധ്യാപകനായ സുകുമാരന്‍ എന്നിവരെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കിയത്.

ലക്കിടിയില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചുവെന്ന കേസിലാണ് നടപടി.

ജിഷ്ണു പ്രണോയ് മരിക്കുന്നതിന് നാല് ദിവസം മുന്‍പ് ഒറ്റപ്പാലം ലക്കിടി ജവഹര്‍ലാല്‍ കോളെജിലെ രണ്ടാംവര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥിയായ സഹീര്‍ ഷൗക്കത്തലിയെ കൃഷ്ണദാസ് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി.Related posts

Back to top