ബലൂചിസ്ഥാനില്‍ മൂന്നൂറിലധികം തീവ്രവദികള്‍ കീഴടങ്ങി

terrorists

ക്വറ്റ: ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ മുന്നൂറിലധികം തീവ്രവാദികള്‍ കീഴടങ്ങി. ബലൂച് ലിബറേഷന്‍ ആര്‍മിയിലെ കമാന്‍ഡര്‍ ബാല്‍ക് ഷെര്‍ ബദീനി അടക്കമുള്ള വിഘടനവാദി സംഘടനകളില്‍പ്പെട്ടവരാണ് ആയുധം വച്ചു കീഴടങ്ങിയത്.

സാധാരണ ജീവിതത്തിലേക്കു മടങ്ങാനാഗ്രഹിക്കുന്ന കാരണത്താലാണ് തങ്ങള്‍ ആയുധം വെച്ച് കീഴടങ്ങുന്നതെന്ന് അവര്‍ വ്യക്തമാക്കി. ഇവരെ ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി സനായുള്ള സെഹ്‌റിയും ആര്‍മി സതേണ്‍ കമാന്‍ഡ് ലഫ്. ജനറല്‍ അസിം സലീം ബജ്വയും സ്വാഗതം ചെയ്തു.

Top