Oscars 2017: best film moon light, actor casey affleck ,actress emma stone

ലോസ് ആഞ്ചല്‍സ്: 89മത്‌ ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തിയറ്ററില്‍ പ്രഖ്യാപിച്ചു.
മൂണ്‍ലൈറ്റ് മികച്ച ചിത്രമായപ്പോള്‍ കാസെ അഫ്‌ലെക് മികച്ച നടനായും എമ്മ സ്റ്റോണ്‍ മികച്ച നടിയായും തെരഞ്ഞെടുത്തു.

പ്രഖ്യാപിച്ച പുരസ്‌കാരങ്ങള്‍:

മികച്ച ചിത്രം : മൂണ്‍ലൈറ്റ്

മികച്ച നടന്‍: കാസെ അഫ്‌ലെക്ക്
മികച്ച നടി : എമ്മ സ്റ്റോണ്‍

മികച്ച സംവിധായകന്‍: ഡാമിയന്‍ ഷാസെല്‍, ചിത്രം: ലാ ലാ ലാന്‍ഡ്

മികച്ച സഹനടന്‍: മഹര്‍ഷല അലി (ചിത്രം: മൂണ്‍ലൈറ്റ്)
മികച്ച സഹനടി: വയോലാ ഡേവിസ് (ചിത്രം: ഫെന്‍സസ്)

മികച്ച വിദേശ ചിത്രം: സെയില്‍സ്മാന്‍

മികച്ച ശബ്ദസംയോജനം: സില്‍വൈന്‍ ബെല്‍മെയര്‍, ചിത്രം: അറൈവല്‍

മികച്ച തിരക്കഥ: കെന്നത്ത് ലോനെര്‍ഗാന്‍, ചിത്രം: മാന്‍ചെസ്റ്റര്‍ ബൈ ദ സീ

മികച്ച തിരക്കഥ (അഡാപ്റ്റഡ്): ബാരി ജെങ്കിന്‍സ്, ചിത്രം: മൂണ്‍ലൈറ്റ്

മികച്ച വിദേശഭാഷാ ചിത്രം: ദ് സെയില്‍സ്!മാന്‍

മികച്ച ഛായാഗ്രഹണം: ലിനസ് സാന്‍ഡ്‌ഗ്രെന്‍, ചിത്രം: ലാ ലാ ലാന്‍ഡ്

മികച്ച പശ്ചാത്തലം സംഗീതം: ജസ്റ്റിന്‍ ഹര്‍വിറ്റ്‌സ്, ചിത്രം: ലാ ലാ ലാന്‍ഡ്

മികച്ച ഗാനം: സിറ്റി ഓഫ് സ്റ്റാര്‍സ്, ചിത്രം: ലാ ലാ ലാന്‍ഡ്

മികച്ച ആനിമേഷന്‍ ചിത്രം: സൂട്ടോപ്പിയ

മികച്ച ഡോക്യുമെന്റ്‌റി (ഷോര്‍ട്ട് സബ്‌ജെക്റ്റ്): ദ് വൈറ്റ് എലമെന്റ്‌സ്

മികച്ച ഷോര്‍ട്ട് ഫിലിം (ലൈവ് ആക്ഷന്‍): സിങ്

വിഷ്വല്‍ എഫക്റ്റ്‌സ്: ജംഗിള്‍ ബുക്ക്

ഫിലിം എഡിറ്റിങ്: ജോണ്‍ ഗില്‍ബേര്‍ട്ട് ചിത്രം: ഹാക്ക്‌സോ റിഡ്ജ്

മികച്ച ശബ്ദമിശ്രണം: കെവിന്‍ കൊണെല്‍, ആന്‍ഡി റൈറ്റ്, റോബര്‍ട്ട് മക്കെന്‍സീ, പീറ്റര്‍ ഗ്രേസ്. ചിത്രം: ഹാക്ക്‌സോ റിഡ്ജ്

മികച്ച മേക്കപ്പ് ആന്റ് ഹെയര്‍സ്‌റ്റൈലിങ്: അലെസാന്ദ്രെ ബെര്‍റ്റലാസി, ജോര്‍ജിയോ ഗ്രിഗോറിണി, ക്രിസ്റ്റഫര്‍ നെല്‍സണ്‍

വസ്ത്രാലങ്കാരം: കോളീന്‍ അറ്റ്വുഡ് (ഫന്റാസ്റ്റിക് ബീസ്റ്റ്സ് ആന്റ് വേര്‍ ടു ഫൈന്‍ഡ് ഥെം

ആലിസ് ഇന്‍ വണ്ടര്‍ലാന്റ്(2011), മെമ്മോയ്സ് ഓഫ് എ ഗെയ്ഷ(2006), ഷിക്കാഗോ(2003) എന്നീ ചിത്രങ്ങള്‍ക്കാണ് കോളീന്‍ അറ്റ്വുഡിന് ഇതിന് മുന്‍പ് അവാര്‍ഡ് ലഭിച്ചത്.

മികച്ച ഡോക്യുമെന്ററി ഫീച്ചര്‍: ഒ.ജെ.മെയ്ഡ് ഇന്‍ അമേരിക്ക (സംവിധാനം:എസ്ര എഡെല്‍മാന്‍, കാരലിന്‍ വാട്ടര്‍ലോ)

സൗണ്ട് എഡിറ്റിങ്: സിവിലിയന്‍ ബെല്ലേമേര്‍ (അറൈവല്‍)

സൗണ്ട് മിക്സിങ്: കെവിന്‍ ഒ കോണല്‍, ആന്‍ഡി റൈറ്റ്, റോബര്‍ട്ട് മെക്കന്‍സി, പീറ്റര്‍ ഗ്രേസ് (ഹാക്സോ റിഡ്ജ്)

ചടങ്ങ് തുടങ്ങുന്നതിന് മുമ്പ് ചിത്രങ്ങളെ പരിചയപ്പെടുത്തി സംസാരിച്ച അവതാരകന്‍ ജിമ്മി കെമ്മല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത ദേശീയ നയങ്ങളെ പരിഹസിച്ചിരുന്നു. കഴിഞ്ഞ ദിവസം ട്രംപ് ഭരണകൂടം ഏര്‍പെടുത്തിയ വൈറ്റ് ഹൗസിലെ മാധ്യമ വിലക്കും ഓസ്‌കാര്‍ വേദിയെ ചിരിപ്പിച്ച് അവതരിപ്പിച്ചു.

മികച്ച സഹനടനായി മഹര്‍ഷല അലി തെരഞ്ഞെടുക്കപ്പെട്ടതോടെ ഇതോടെ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന ദേവ് അലി ഓസ്‌കാര്‍ സ്വപനങ്ങളില്‍ നിന്ന് പുറത്തായി. എന്നാല്‍ മയക്കുമരുന്ന് ഏജന്റിന്റെ രൂപത്തില്‍ നിറഞ്ഞാടിയ അലിയുടെ വേഷം പുരസ്‌കാരത്തിന് തികച്ചും അര്‍ഹതപ്പെട്ടതായിരുന്നു. നേരത്തേ റെഡ് കാര്‍പറ്റില്‍ ഇന്ത്യയില്‍ നിന്നും പ്രിയങ്ക ചോപ്ര, ദേവ് അലി എന്നിവര്‍ പങ്കെടുത്തു.

മികച്ച ചിത്രം നടന്‍, നടി തുടങ്ങി 24 വിഭാഗങ്ങളിലാണ് ഓസ്‌കര്‍ പുരസ്‌കാരം. 14 നോമിനേഷന്‍ നേടിയ ലാ ലാ ലാന്‍ഡ് ആണ് ഇത്തവണത്തെ ആകര്‍ഷണ ചിത്രം.

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ രണ്ടാമത്തെ ഓസ്‌കര്‍ നിശയാണിത്.

Top