ഒരു പഴയ ബോംബ് കഥ ട്രെയിലര്‍ പുറത്തിറങ്ങി;വീഡിയോ പുറത്തുവിട്ട് ദിലീപ്

bomb kadha

ട്ടപ്പനയിലെ ഋത്വിക് റോഷന്‍, അമര്‍ അക്ബര്‍ അന്തോണി എന്നീ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ബിബിന്‍ ജോര്‍ജിനെ നായകനാക്കി ഷാഫി സംവിധാനം ചെയ്യുന്ന ഒരു പഴയ ബോംബ് കഥയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നടന്‍ ദിലീപ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്.

പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തില്‍ നായികയാകുന്നത്. കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്നിവരാണ് മറ്റ് താരങ്ങള്‍. ഷെര്‍ലക് ടോംസിന് ശേഷം ഷാഫി ഒരുക്കുന്ന ചിത്രം പ്രണയത്തിനും, ഹാസ്യത്തിനും ഒരുപോലെ പ്രാധാന്യം നല്‍കിയാണ് ഒരുക്കുന്നത്. ബിജു ജോസഫ്, സുനില്‍ കര്‍മ്മ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.

Top