മമ്മൂട്ടിയുടെ ഒരു കുട്ടനാടന്‍ ബ്ലോഗ് ഇനിയും വൈകും; റിലീസ് തിയതി മാറ്റിവെച്ചു

മ്മൂട്ടി ബ്ലോഗറുടെ വേഷത്തിലെത്തുന്ന ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗിന്റെ റിലീസ് തിയതി മാറ്റിവെച്ചു. ആഗസ്റ്റ് 24നായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കേരളത്തിലെ പ്രളയത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവരുടെ കൂടെയാണ് തങ്ങളെന്നും ചിത്രം ഇപ്പോള്‍ റിലീസ് ചെയ്യില്ലെന്നും മുരളി ഫിലിംസ് ഫേസ്ബുക്കിലൂടെ അറിയിച്ചു. പുതിയ റിലീസ് തിയതി പിന്നീട് അറിയിക്കും.

സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം, ലക്ഷ്മി റായ്, അനു സിത്താര, ഷംന കാസിം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സണ്ണി വെയ്‌നും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബ്ലോഗറുടെ വേഷത്തിലാണ് സണ്ണി വെയ്ന്‍ എത്തുന്നത്.

തിരക്കഥാകൃത്ത് സേതുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടന്‍ ഉണ്ണി മുകുന്ദന്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

പ്രദീപാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. ശ്രീനാഥാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. പശ്ചാത്തല സംഗീതം ബിജിപാല്‍. മെമ്മറീസിന് ശേഷം അനന്ത വിഷന്റെ ബാനറില്‍ പി മുരളീധരനും ശാന്താ മുരളീധരനുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top