ടോവിനോ ചിത്രം ‘ഒരു കുപ്രസിദ്ധ പയ്യന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

oru-kuprasidha-payyan

ടോവിനോ തോമസിനെ നായനാക്കി മധുപാല്‍ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ടോവിനോ ഫെയ്‌സ് ബുക്കിലൂടെയാണ് ചിത്രം പുറത്തുവിട്ടത്. ജീവന്‍ ജോബ് തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ നിമിഷ സജയനാണ് നായിക.

ശരണ്യ പൊന്‍വണന്‍, ബാലു വര്‍ഗീസ്, ലിജോമോള്‍ ജോസ്, നെടുമുടി വേണു, ദിലീഷ് പോത്തന്‍, സിദ്ധിഖ്, പശുപതി, അലന്‍സിയര്‍, സുധീര്‍ കരമന, ഉണ്ണിമായ, സുജിത്ത് ശങ്കര്‍, സിബി തോമസ്, മഞ്ജു വാണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Top