മലയാളികളെ ഉള്‍പ്പെടെ ഈജിപ്തിലെത്തിച്ച് അവയവ വ്യാപാരം നടത്തുന്നയാള്‍ പിടിയില്‍

arrested

മുംബൈ: മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ ഈജിപ്തിലെത്തിച്ച് അവയവ വ്യാപാരം നടത്തുന്ന ഇടനിലക്കാരന്‍ പിടിയില്‍.

അവയവ വ്യാപാരത്തിനായി ഈജിപ്തിലെ കെയ്‌റോയില്‍ ഇടത്താവളമൊരുക്കുന്ന ഇന്ത്യയിലെ ഇടനിലക്കാരനായ സുരേഷ് പ്രജാപതി എന്നയാളാണ് കഴിഞ്ഞദിവസം മുംബൈയില്‍ പിടിയിലായത്. ഇയാള്‍ക്കൊപ്പം നിസാമുദീന്‍ എന്നയാളും പിടിയിലായിട്ടുണ്ട്‌.

വൃക്ക വില്‍പനയ്ക്കാണ് കൂടുതല്‍ പേരെയും കൊണ്ടുപോകുന്നതെന്ന് പ്രതികള്‍ പൊലീസിന് മൊഴിനല്‍കി, ടൂറിസ്റ്റ് വിസയിലാണ് ഈജിപ്തില്‍ എത്തിക്കുന്നത്.

കേരളത്തിനു പുറമെ ഡല്‍ഹി, കശ്മീര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ളവരെയും ഈജിപ്തിലേക്ക് വൃക്കവ്യാപാരത്തിന് എത്തിച്ചിട്ടുണ്ടെന്ന് ഇയാള്‍ പറഞ്ഞു.

Top