ചീഫ് ജസ്റ്റിസിനെതിരെ പ്രതിപക്ഷനേതാക്കള്‍ ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കി

Dipak Misra

ന്യൂ ഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പ്രതിപക്ഷനേതാക്കള്‍ ഇംപീച്ചമെന്റ് നോട്ടീസ് നല്‍കി.
കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ ഉപരാഷ്ട്രപതിക്കാണ് നോട്ടീസ് നല്‍കിയത്. . ഏഴ് പാര്‍ട്ടികളിലെ 60 എംപിമാര്‍ നോട്ടീസില്‍ ഒപ്പിട്ടെന്ന് ഗുലാം നബി ആസാദ് അറിയിച്ചു.

ജസ്റ്റിസ് ലോയ കേസില്‍ സ്വതന്ത്ര അന്വേഷണം വേണ്ടെന്ന ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ വിധിയോടെയാണ് ഇംപീച്ച്‌മെന്റ് നടപടികള്‍ വേഗത്തിലാക്കിയത്.

അതേസമയം പൊതുജനമധ്യത്തില്‍ ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് ചര്‍ച്ചകള്‍ ദൗര്‍ഭാഗ്യകരമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

Top