ത്രിതല പഞ്ചായത്തുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ഫണ്ടിന്റെ അപര്യാപ്തത മൂലം ത്രിതല പഞ്ചായത്തുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചെന്നാരോപിച്ച് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. പി.കെ ബഷീര്‍ ആണ് നോട്ടീസ് നല്‍കിയത്. ഈ വര്‍ഷത്തെ പദ്ധതി തുകയില്‍ നിന്നാണ് കഴിഞ്ഞ വര്‍ഷത്തെ ബാക്കി വന്ന ബില്ലുകളുടെ തുക നല്‍കിയതെന്നും സ്വയം ഭരിക്കാന്‍ കഴിയാത്ത സ്ഥാപനങ്ങളായി തദ്ദേശ സ്ഥാപനങ്ങള്‍ മാറിയെന്നും പികെ ബഷീര്‍ പറഞ്ഞു. വികസന പ്രവര്‍ത്തനം സംബന്ധിച്ച് കള്ളക്കണക്കാണ് സര്‍ക്കാരിന്റേതെന്നും പ്രതിപക്ഷം സഭയില്‍ ആരോപിച്ചു.

Top