opposition party boycotted the assembly

തിരുവനന്തപുരം: സംസ്ഥാനത്ത് അരങ്ങേറുന്ന ഗുണ്ടാവിളയാട്ടങ്ങള്‍ സംബന്ധിച്ച് അടിയന്തരപ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയായിരുന്നു.

സംസ്ഥാനത്ത് ഗുണ്ടകള്‍ അഴിഞ്ഞാടുകയാണെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള കണക്കുകള്‍ തെളിയിക്കുന്നതതാണെന്നും അടിയന്തരപ്രമേയത്തിന് അനുമതി തേടിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു.

ക്രിമിനലുകള്‍ക്ക് സര്‍ക്കാരും പൊലീസും ഒത്താശ ചെയ്യുകയാണ്. പൊലീസിന്റെ തണലിലാണ് ഗുണ്ടകള്‍ അഴിഞ്ഞാടുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.

Top