മൂന്ന് പോപ്പ് അപ്പ് ക്യാമറകളുള്ള ബെസല്‍ ലെസ് സ്മാര്‍ട്‌ഫോണ്‍ ; ഓപ്പോ ഫൈന്റ് എക്‌സ്

ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാണ കമ്പനിയായ ഓപ്പോ മൂന്ന് പോപ്പ് അപ്പ് ക്യാമറകളുള്ള ഫോണ്‍ പുറത്തിറക്കി. പുതിയ ഫൈന്റ് എക്‌സ് 256 ജിബി സ്‌റ്റോറേജുള്ള സ്മാര്‍ട്ടഫോണിന് 999 യൂറോയാണ് വില. ഇത് ഏകദേശം 78,730രൂപയോളം ഇതിന് വിലവരും. ആഗോളതലത്തില്‍ ആഗസ്റ്റില്‍ ഫോണ്‍ വില്‍പനയ്‌ക്കെത്തും.

find-x

2340 x 1080 പിക്‌സല്‍ റസലൂഷനുള്ള 6.4 ഇഞ്ച് ഡ്യുവല്‍ കര്‍വ്ഡ് എഡ്ജ് റ്റു എഡ്ജ് അമോലെഡ് ഡിസ്‌പ്ലേയാണ് ഓപ്പോ ഫൈന്റ് എക്‌സിന്. ഗ്ലാസ് ബോഡി രൂപകല്‍പ്പനയിലുള്ള ഫോണില്‍ ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 845 പ്രൊസസറാണ് ഉപയോഗിച്ചിട്ടുള്ളത്.

find-x-oppo

എട്ട് ജിബി റാം ശേഷിയില്‍ 256 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് ഫോണില്‍ ഒരുക്കിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് 8.1 ഓറിയോ അടിസ്ഥാനമാക്കിയുള്ള ഓപ്പോയുടെ കളര്‍ ഓഎസ് 5.1 ഓഎസ് ആണ് ഫൈന്റ് എക്‌സ് സ്മാര്‍ട്‌ഫോണിലുള്ളത്.

oppo

ഓപ്പോ ഫൈന്റ് എക്‌സില്‍ സെല്‍ഫി ക്യാമറയും റിയര്‍ ക്യാമറയും പോപ്പ് അപ്പ് ക്യാമറകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫോണിന് മുകളില്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ള ഒരു സ്ലൈഡര്‍ നല്‍കിയിട്ടുണ്ട്. ഈ സ്ലൈഡറിന് ഇരുവശങ്ങളിലുമാണ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്.

oppo-find-x-3

സ്ലൈഡറിന്റെ മുന്‍ വശത്ത് 25 മെഗാപിക്‌സലിന്റെ ക്യാമറ സെന്‍സറും ഒരു ത്രീഡി ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സെന്‍സറുമാണ് ഉപയോഗിച്ചിരിക്കുന്നത്. സ്ലൈഡറിന്റെ പിന്‍വശത്ത് 20 മെഗാപിക്‌സലിന്റെയും 16 മെഗാപിക്‌സലിന്റെയും സെന്‍സറുകളുള്ള ഡ്യുവല്‍ ക്യാമറയും നല്‍കിയിട്ടുണ്ട്.

Top