ഓപ്പോ റിയല്‍മി 1ന്റെ 4 ജിബി മോഡല്‍ ആമസോണില്‍ ; വില 10,990 രൂപ

പ്പോ റിയല്‍ മി 1 ഫോണിന്റെ 4 ജിബി 64 ജിബി മോഡല്‍ വില്‍പനയ്‌ക്കെത്തി. 10990 രൂപയാണ് ഫോണിന് വില വരുന്നത്. ആമസോണ്‍ വഴി മാത്രമാണ് ഫോണ്‍ വാങ്ങാന്‍ സാധിക്കുകയുള്ളു. ആദ്യം വിപണിയില്‍ 6 ജിബിറാം 128 ജിബി മെമ്മറി മോഡലും 3 ജിബി റാം 32 ജിബി മെമ്മറി മോഡലും റിയല്‍ മി 1 അവതരിപ്പിച്ചിരുന്നു.

real

6ജിബിയുടെ 128 ജിബി മെമ്മറിയുള്ള മോഡലിന് 13,990 രൂപയാണ് വിലയിട്ടിരിക്കുന്നത്. 3 ജിബി റാമുള്ള 32 ജിബി മെമ്മറിയുള്ള മോഡലിന് 8,990 രൂപയുമാണ് വില. ഒക്റ്റാ കോര്‍ മീഡിയ ടെക് Helio P60 SoC പ്രൊസസര്‍ ആണ് ഫോണിനുള്ളത്. കളര്‍ ഒഎസ് 5.0 അധിഷ്ഠിത ആന്‍ഡ്രോയ്ഡ് 8.1 ഓറിയോ ആണ് ഫോണിന്റെ സോഫ്റ്റ്വെയര്‍.

oppo_realme_1_moonlight_silver_1528873349023

പിറകിലും മുന്‍ഭാഗത്തും ഓരോ ക്യാമറകള്‍ വീതമാണ് ഓപ്പോ Realme 1ന് ഉള്ളത്. പിറകില്‍ 13 മെഗാപിക്‌സല്‍ ക്യാമറയും മുന്‍വശത്ത് 8 മെഗാപിക്‌സല്‍ ക്യാമറയുമാണ് ഫോണിനുള്ളത്. മൂണ്‍ ലൈറ്റ് സില്‍വര്‍ സ്‌പെഷ്യല്‍ കളര്‍ എഡിഷനില്‍ ആണ് ഈ മോഡല്‍ ലഭ്യമാകുക. 3410mAh ബാറ്ററിയാണ് ഫോണ്‍ നല്‍കുന്നത്. എന്നാല്‍ ഇത് അഴിക്കാന്‍ പറ്റാത്ത തരത്തിലുള്ള ബാറ്ററി ആയിരിക്കും. 156×75.3×7.8mm ആണ് ഫോണിന്റെ അളവുകള്‍ വരുന്നത്. ഭാരം 158 ഗ്രാമും. ഫോണ്‍ ബോര്‍ഡില്‍ AI അധിഷ്ഠിത ബോര്‍ഡും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് എന്നും ഓപ്പോ പറയുന്നു.

Top