മോട്ടോറൈസ്ഡ് പോപ്പ് അപ്പ് ക്യാമറയുള്ള ഓപ്പോ ഫൈന്‍ഡ് എക്സ് ഇന്ത്യന്‍ വിപണിയില്‍

പ്പോ ഫൈന്‍ഡ് എക്സ് സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. ഫോണിന് 59,990 രൂപയാണ് വില വരുന്നത്. ജൂലൈ 25 മുതല്‍ ഫ്ളിപ്കാര്‍ട്ടില്‍ ഫൈന്‍ഡ് എക്സിന്റെ പ്രീ ഓര്‍ഡര്‍ ചെയ്യാം. ഇതോടൊപ്പം 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും ലഭ്യമാണ്.
ആഗസ്റ്റ് 3 മുതല്‍ സ്റ്റോറുകള്‍ വഴിയും സ്മാര്‍ട്ട്ഫോണ്‍ വാങ്ങാവുന്നതാണ്.

സാംസംഗ് ഗ്യാലക്സ് എസ്9 സീരീസിന് സമാനമായ ഡിസൈന്‍ ശൈലിയുള്ള ഓപ്പോ ഫൈന്‍ഡ് എക്സ് ട്രൂ ഫുള്‍ സ്‌ക്രീന്‍ അനുഭവമാണ് നല്‍കുന്നത്. 6.4 ഇഞ്ച് അള്‍ട്രാ ഫുള്‍വ്യൂ ഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഫോണിന് ഒരുക്കിയിരിക്കുന്നത്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 845 പ്രൊസസറില്‍ 8 ജിബി റാം, 256 ജിബി സ്റ്റോറേജുമാണ് ഇതിനുള്ളത്.

മോട്ടോറൈസ്ഡ് പോപ്പ് അപ്പ് ക്യാമറയാണ് ഒപ്പോ ഫൈന്‍ഡ് എക്സിന്റെ ചര്‍ച്ചാവിഷയമായ സവിശേഷത. ക്യാമറ ആപ്പ് തുറക്കുമ്പോഴാണ് മുന്നിലെയും, പിന്നിലെയും ക്യാമറകള്‍ സ്‌ക്രീനിന് മുകളില്‍ ഉയര്‍ന്നുവരിക. 16 എംപി, 20 എംപി സെന്‍സറുകളോടുകൂടിയ ഡ്യുവല്‍ ക്യാമറയാണ് നല്‍കിയിരിക്കുന്നത്. 25 എംപി എഐ ക്യാമറയാണ് സെല്‍ഫികള്‍ക്ക് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 3730 എംഎഎച്ച് ബാറ്ററി സപ്പോര്‍ട്ടും ഒപ്പോ നല്‍കുന്നു.

Top