oppo dual selfie camara f3 plus

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഓപ്പോ പുതിയ ഡ്യുവല്‍ സിം സെല്‍ഫി ക്യാമറ സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ച്ച് 23ന് ഇന്ത്യന്‍ വിപണിയില്‍ ഇറക്കുന്നു.
ഇതു കൂടാതെ ഇന്തോനേഷ്യ, മ്യാന്‍മാര്‍, ഫിലിപ്പിന്‍സ്, വിയറ്റ്‌നാം എന്നിവിടങ്ങളിലും ഫോണ്‍ ലഭ്യമാകും .

F3 പ്ലസ് ഡ്യുവല്‍ സെല്‍ഫി സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറയാണ് ഓപ്പോയുടേത്‌. എല്ലാ സെല്‍ഫി വിദഗ്ദ്ധര്‍ക്കും ഏറ്റവും അനുയോജ്യമായ ഫോണാണെന്നും കമ്പനി അവകാശപ്പെടുന്നു.

F3 പ്ലസിന് 16എംബി ഹൈ ക്വാളിറ്റി ഇമേജ് ക്യാമറയാണ് 8എംബി വെബ് ക്യാമറയുമാണെന്നുമാണ് ഒപ്പോ വൃത്തങ്ങള്‍ പറയുന്നത്.

മികച്ച സെല്‍ഫി ക്യാമറ ഫോണുകളാണ് F3 സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍.6ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 653 പ്രോസസര്‍, 4ജിബി റാം, 64ജിബി റോം, 4000എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ ഫോണിന്റെ മറ്റു സവിശേഷതകള്‍.

Top