പുതിയ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഓപ്പോ A83 (2018) ഇന്ത്യന്‍ വിപണിയില്‍

പ്പോ A83യുടെ പരിഷ്‌കരിച്ച പതിപ്പായ ഓപ്പോ എ83 2018 സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി. 15,990 രൂപയാണ് ഫോണിന്റെ വില. ബ്ലൂ, ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് ഫോണ്‍ എത്തുന്നത്.

1440X729 പിക്‌സല്‍ റസൊല്യൂഷനില്‍ 5.7 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയിലാണ് ഫോണ്‍ ഒരുക്കിയിരിക്കുന്നത്. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 256ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കാവുന്ന സ്‌റ്റോറേജ് എന്നിവയും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അള്‍ട്രാഎച്ച്ഡി മോഡോടു കൂടിയ 13എംപി റിയര്‍ ക്യാമറയും 8എംപി സെല്‍ഫി ക്യാമറയുമാണ് ഫോണില്‍. ഓപ്പോ AI ബ്യൂട്ടി റെകഗ്‌നിഷന്‍ ടെക്‌നോളജിയും ഫോണിലുണ്ട്. 3180എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍.

Top