മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപിയുടെ അധികാരം നഷ്ടപ്പെടുമെന്ന് അഭിപ്രായ വോട്ടെടുപ്പ്

modi_rahul

ന്യൂഡല്‍ഹി: രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ഈ വര്‍ഷാവസാനം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അധികാരം നഷ്ടപ്പെടുമെന്ന് എബിപി-സിവോട്ടര്‍ അഭിപ്രായ വോട്ടെടുപ്പ് വ്യക്തമാക്കുന്നു. ഈ മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സ് ജയിക്കുമെന്നും സര്‍വേ ഫലം പറയുന്നു.

വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച് രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചെടുക്കും. എന്നാല്‍ കേവലഭൂരിപക്ഷത്തില്‍ മധ്യപ്രദേശിലും ചത്തീസ്ഗഡില്‍ വ്യക്തമായ ലീഡുമാണ് കോണ്‍ഗ്രസിന് സര്‍വെ പ്രവചിക്കുന്ന വിജയം.

രാജസ്ഥാനില്‍ 130 സീറ്റുകളുമായി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് പ്രവചനം. ഇരുന്നൂറ് നിയമസഭാ സീറ്റുകളാണ് രാജസ്ഥാനില്‍ ഉളളത്. 57 സീറ്റുമായി ബിജെപിയും 13 സീറ്റ് നേടി മറ്റ് പാര്‍ട്ടികളും നേടുമെന്നാണ് സര്‍വേ ഫലം.

എന്നാല്‍ മധ്യപ്രദേശില്‍ വാശിയേറിയ തെരഞ്ഞെടുപ്പാണ് കാണാന്‍ സാധിക്കുക. കഴിഞ്ഞ തവണത്തെ 58 സീറ്റ് എന്നുള്ളത് 117 ആയി ഉയര്‍ത്തി കോണ്‍ഗ്രസ് കേവലഭൂരിപക്ഷമുറപ്പിക്കുമെന്നാണ് റിപ്പേര്‍ട്ട്. അതേസമയം ബിജെപിയുടെ സീറ്റുനില 165ല്‍ നിന്ന് 106 ആയി ചുരുങ്ങുമെന്നും സര്‍വേ ഫലം പറയുന്നു. മറ്റ് പാര്‍ട്ടികള്‍ ഏഴ് സീറ്റുകള്‍ നിലനിര്‍ത്തുമെന്നും ബിജെപിയുടെ വോട്ട് വിഹിതം 44.9ല്‍ നിന്ന് 40.1 ആയി കുറയുകയും കോണ്‍ഗ്രസ് 36.4ല്‍ നിന്ന് 41.7 ആയി മെച്ചപ്പെടുത്തുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

കഴിഞ്ഞ തവണ 39 സീറ്റുകള്‍ മാത്രം ലഭിച്ച് കോണ്‍ഗ്രസ് 54 സീറ്റുകളുമായി ചത്തീസ്ഗഡ് അധികാരത്തിലെത്തുമെന്ന് സര്‍വേ പ്രവചിക്കുന്നു. 49ല്‍ നിന്ന് 33 ആയി ബിജെപിയുടെ സീറ്റുനില കുറയുകയും മൂന്ന് സീറ്റുകള്‍ വീതം മറ്റ് പാര്‍ട്ടികള്‍ നേടുമെന്നും റിപ്പേര്‍ട്ടില്‍ പറയുന്നു.

മറ്റ് പാര്‍ട്ടികളാവും വോട്ട് വിഹിതത്തിന്റെ കാര്യത്തില്‍ നേട്ടം കൊയ്യുക എന്നും സര്‍വേ പറയുന്നു. കഴിഞ്ഞ തവണത്തെ 41.0ല്‍ നിന്ന് 1.2 ശതമായി ബിജെപിയുടെ വോട്ട് വിഹിതം കുറയുമ്പോള്‍ കോണ്‍ഗ്രസ് 40 ശതമാനം ഉറപ്പിക്കും. അതേസമയം 18.7ല്‍ നിന്ന് 21.3ലേക്ക് മറ്റ് പാര്‍ട്ടികള്‍ മുന്നേറുമെന്നും സര്‍വേ പ്രവചിക്കുന്നു.

Top