ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റില്‍ വിജയം ഇന്ത്യയ്‌ക്കൊപ്പമെര്‍ ഓപ്പണറായ ശിഖര്‍ ധവാന്‍

കൊല്‍ക്കത്ത: ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ വിജയിക്കുമെന്ന് ഓപ്പണറായ ശിഖര്‍ ധവാന്‍.

ഒരു വിക്കറ്റിന് 171 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ അവസാന ദിവസം ബാറ്റിംഗിനിറങ്ങുന്നത്.

ആദ്യ ഇന്നിംഗ്‌സില്‍ 122 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇന്ത്യ ഓപ്പണര്‍മാരായ ധവാന്റെയും രാഹുലിന്റെയും കൂട്ടുകെട്ടിലാണ് മത്സരത്തില്‍ തിരിച്ചെത്തിയിരിക്കുന്നത്.

ധവാന്‍ 94 റണ്‍സിന് പുറത്തായപ്പോള്‍ രാഹുല്‍ 73 റണ്‍സാണെടുത്തത്.

ആദ്യ ഇന്നിംഗ്‌സില്‍ 172 റണ്‍സിന് പുറത്തായ ഇന്ത്യക്കെതിരെ വെറ്ററന്‍ താരം രംഗണ ഹെറാത്ത് ചെറുത്തു നിന്നിരുന്നു.

ഇപ്പോള്‍ ഇന്ത്യക്ക് 49 റണ്‍സിന്റെ ലീഡാണുള്ളത്. അവസാന ദിവസം ഇന്ത്യ വിജയിക്കുമോ എന്നത് ആകാംക്ഷയോടെയാണ് നോക്കി കാണുന്നത്.

Top