മഴക്കെടുതി നേരിടാനുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന് ഉമ്മന്‍ ചാണ്ടി

oommenchandy

മലപ്പുറം : സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മഴക്കെടുതി നേരിടാനുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

മലപ്പുറം ജില്ലയിലെ പല പ്രദേശങ്ങളിലും സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ആളുകള്‍ക്ക് കൃത്യമായി സഹായങ്ങള്‍ ലഭിക്കുന്നില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂടുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

അതേസമയം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപയും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അവലോകന യോഗത്തിന് മുന്‍പ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മുണ്ടേരിയിലെ ദുരിതാശ്വാസ ക്യാമ്പിലും സന്ദര്‍ശനം നടത്തിയിരുന്നു. പത്തോടെ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടിലെ ഹെലിപ്പാടില്‍ ഇറങ്ങിയ ശേഷമാണ് മുഖ്യമന്ത്രിയും സംഘവും ഇവിടെയെത്തിയത്. വയനാടിന്റെ ചുമതലയുള്ള തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, കളക്ടര്‍, എംഎല്‍എമാര്‍ തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Top